പാലാ : വൈദ്യുതാഘാതമേറ്റ യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. സിസിടിവിയുടെ ജോലിയുള്ള അർജുൻ ഇതു ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ ആണ് മരിച്ചത്.
കറുകച്ചാൽ മാടത്താനി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 6.30 ന് ജലനിധിയുടെ ഗോഡൗണിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പാലായിലെ (പാറപള്ളി) വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
ഭാര്യ: അശ്വതി ( പൈക ജ്യോതി പബ്ളിക് സ്‌കൂൾ അധ്യാപിക). മകൾ: അരുന്ധതി (നേഴ്‌സറി സ്ക്കൂൾ വിദ്യാർത്ഥിനി).