മുണ്ടക്കയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ സംസ്ഥാന കൗൺസിൽ അംഗം O P A സലാം, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, AIYF ജില്ലാ ഭാരവാഹികളായ ഷമ്മാസ് ലത്തീഫ്, കെ രഞ്ജിത്ത് കുമാർ, AISF ജില്ലാ ഭാരവാഹികളായ അഖിൽ കെ യു, ജിജോ ജെ ജോസഫ്, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ്, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനിൽ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, AISF സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് തമ്പി, AIYF മണ്ഡലം സെക്രട്ടറി അജിത മോൾ പി സതീഷ് തുടങ്ങിയവർ സംസാരിച്ചു.
ദിലീഷ് ദിവാകരൻ, ശ്രീജിത്ത് ടി ആർ, സുലോചന സുരേഷ്, T P റഷീദ്, ദീപക് ദിലീഷ്, രഞ്ജിത്ത്, മേഘ സുരേഷ്, ദിൽഷിത്, ജെസ്മി മുരളി, ഷൈല സിബി തുടങ്ങിയവർ യുവജന സംഗമത്തിന് നേതൃത്വം നൽകി.