അരുവിത്തുറ: രണ്ട് ജീവനുകളെ മീനച്ചിലാറിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത് രക്ഷപെടുത്തിയ ബിബിൻ തോമസിനെ മാതൃവിദ്യാലയം ആദരിച്ചു. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രിൻസിപ്പൽ സജി തോമസ്, ഹെഡ് മാസ്റ്റർ ജോബിൻ തോമസ്, പിടിഎ പ്രസിഡന്റ് തോമസ് പി മാത്യൂ തുടങ്ങിയ വർ ആശംസകളർപ്പിച്ചു.