മുണ്ടക്കയം : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട. ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ കോമ്പൗണ്ടിലെ കിയോസ്കിൽ ലഭിക്കുന്ന മാകെയർ പദ്ധതി മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മിതമായ നിരക്കിലാകും വിൽപ്പന. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തുപോകുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാകെയർ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കുമാരി പി ആർ അനുപമ നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സനല് കെ ടി അധ്യക്ഷനായിരുന്നു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് സ്വാഗതം പറഞ്ഞു. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സുരേഷ് ഗോപാൽ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി പിജി വസന്തകുമാരി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ അധ്യാപകൻ ശ്രീ റഫീഖ് ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീ മാർട്ടിൻ തോമസ്MEC ശ്രീമതി ബിസ്മി സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.