Pala

പാലാ രൂപത ലഹരിവിരുദ്ധ മാസാചരണ സമാപനം രാമപുരത്ത് 29 ന്

പാലാ: പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് അഗോള ലഹരിവിരുദ്ധ ദിനത്തില്‍ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനം 29 ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരത്ത് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പാരിഷ്ഹാളില്‍ നടക്കും.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും.

പാലാ ഡി.വൈ.എസ്.പി. കെ. സദന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.എന്‍. സുധീര്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ സന്ദേശം നല്‍കും.

മാര്‍ അഗസ്തിനോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ സാബു തോമസ്, സിസ്റ്റര്‍ ഡോണ, ജാനറ്റ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.

സാബു എബ്രഹാം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, ആന്റണി മാത്യു, റ്റിന്റു അലക്‌സ്, എം.ജെ. ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ അഗസ്തിനോസ് കോളേജ്, സെന്റ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ്., എസ്.എച്ച്. ഗേള്‍സ് എച്ച്.എസ്., വെള്ളിലാപ്പള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും കോളനികള്‍, ബസ് സ്റ്റാന്റുകള്‍, ടാക്‌സി സ്റ്റാന്റുകള്‍, ഡോര്‍ ടു ഡോര്‍ ഭവന സന്ദര്‍ശന പരിപാടികളിലൂടെയും നിരവധി ലഹരിവിരുദ്ധ പരിപാടികള്‍ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *