Poonjar

പാറമട കുടിവെള്ള പദ്ധതി സമർപ്പിച്ചു

പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗീത നോബിൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രമാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത് എം.ആർ, അനു ഹരി, കെ.ആർ. മോഹനൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *