മേലുകാവ്: കേരളത്തിലെ അങ്ങോളമിങ്ങോളം തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. സ്കൂൾ കുട്ടികളും സ്ത്രീകളും, പ്രായമായവരും അടക്കം നിരവധി ആളുകൾ തെരുവ് നായയുടെ ആക്രമണത്തിനിരയാവുന്നത് ദിനേന എന്നോണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ പെരുകലും അവയുടെ അക്രമവും കർശനമായ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: ഗിരീഷ് കുമാർ ജി എസ് നിർവഹിച്ചു.
എച്ച് ആർ എഫ് കോട്ടയം ജില്ലാ പ്രസിഡൻറ് വി സി പ്രിൻസ്, ജില്ലാ വൈസ് പ്രസിഡൻറ് സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മറീന മാത്യു, ആന്റി നർകോട്ടിക് കോഡിനേറ്റർ ഡോ.ജിൻസി ദേവസ്യ, ജസ്റ്റിൻ ജോസ് എന്നിവരും എൻ എസ് എസ് വോളണ്ടിയർമാരും പ്രോഗ്രാമിന് നേതൃത്വം നൽകി. പ്രതിഷേധത്തിൽ കോളേജിലെ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും ഒപ്പ് ശേഖരണത്തിൽ പങ്കാളികളാവുകയും ചെയ്തു.