pravithanam

ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. വാർഷിക പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും മലയാളത്തിൻ്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സി നിർവഹിച്ചു.

കേവലം ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മനസ്സിൽ മൊട്ടിട്ട സിനിമാസംവിധായകനാകണമെന്ന ആഗ്രഹത്തെ പിൻചെന്ന് നടത്തിയ പരിശ്രമങ്ങളാണ് ഒരു ചലച്ചിത്രകാരനിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ചെറുപ്പത്തിൽത്തന്നെ വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്നേഹം രുചിയായി അനുഭവിക്കുമ്പോഴാണ് കുഞ്ഞുങ്ങൾ മറ്റ് ലഹരി തേടി പോകാത്തതെന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത മാതാപിതാക്കളെ ഓർമിപ്പിച്ചു.

സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി. ടി.എ. പ്രസിഡന്റ് ജിസ്മോൻ ജോസ്, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *