കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ നടന്ന പുസ്തക താലപ്പൊലി ശ്രദ്ധേയമായി. പുസ്തകങ്ങൾ താലത്തിലേന്തി കത്തിച്ച തിരിനാളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്നു.
വായനയുടെ മഹത്വം വിളിച്ചോതുന്ന ഗാനങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. പിറ്റിഎ എക്സിക്യൂട്ടീവ് അംഗം ജോബി മാനുവൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സോണി തോമസ്, സി.ജൂബി തോമസ്, റിൻ്റു റോസ് ജോർജ്, ജസ്റ്റിൻ ജോസഫ്, ഡോണ ഫ്രാൻസീസ്, സി. ജോസ്മി അഗസ്റ്റിൻ, സിന്ധു ജേക്കബ്, ജസ്റ്റിൻ എബ്രാഹം, ഷാലറ്റ് കെ. അഗസ്റ്റിൻ, സി. സൂസമ്മ മൈക്കിൾ, മാസ്റ്റർ റയാൻ അൽഫോൻസ് സോജി അധ്യാപക വിദ്യാർഥികളായ മെരീസ് മരിയ ജോസ് , അനഘ കെ.ബി.,ജിന്നു മരിയ ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.