Kottayam

മീനടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ ബോഡി കണ്ടെത്തി

കോട്ടയം: ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66) മൃതദേഹമാണ് ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ മീനടത്തു നിന്നും 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന് കണ്ടെടുത്തത്.

തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ തേങ്ങ പുഴയിൽ വീണു. അതെടുക്കാനായി ഈപ്പൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: സൂസൻ, മക്കൾ: ടോം സ്റ്റീഫൻ, ജേക്കബ് സ്റ്റീഫൻ. മരുമകൾ: സ്റ്റെഫി.

Leave a Reply

Your email address will not be published. Required fields are marked *