Moonnilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ ഹരിതകാമ്പസിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തെ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾക്ക് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ക്രിസ്റ്റി ടോം, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ്, ശ്രീ. വിപിൻ തോമസ്, ശ്രീമതി. അഞ്ജു സ്കറിയ, സി. തേജസ് CMC, സി. റൂബി FCC, ശ്രീമതി. ആൽഫി സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *