ഈരാറ്റുപേട്ട : പി .വി.അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽ നിന്ന് കാരക്കാട് എം എം എം യു എം യു പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാനം മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, സെക്രട്ടറി റഫീഖ് മണിമല എന്നിവർ ചേർന്ന് സ്കൂൾ മാനേജറും കോട്ടയം ജില്ലാ മുസ്ലിം ലീഗ് ഖജഞ്ചിയുമായ ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്, ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സക്കീർ, ട്രസ്റ്റ് സെക്രട്ടറി കെ എ മുഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി..
ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ വിപി മജീദ് ,സിപി ബാസിത് ,മുനിസിപ്പൽ ചെയര്പേഴ്സൻ സുഹ്‌റ അബ്ദുൽ ഖാദർ,മണ്ഡലം മുനിസിപ്പൽ ഭാരവാഹികളായ റാസി ചെറിയവല്ലം ,അഡ്വ വിപി നാസർ, വി എം സിറാജ്, മുനിസിപ്പൽ കൗൺസലർ മാരായ നാസർ വെള്ളോപറമ്പിൽ, അബ്ദുല്ലത്തീഫ്, സുനിൽകുമാർ, വനിതലീഗ് ജില്ലാ പ്രസിഡന്റ് ശഹബാനത് ടീച്ചർ,
ജില്ലാ സെക്രട്ടറി ബുഷ്‌റ മുഹമ്മദ് സൈനുലാബിദീൻ, പിടിഎ പ്രസിഡന്റ് ഒ.എഹാരിസ് അംഗങ്ങളായ മോനി വെള്ളോപറമ്പിൽ,അസീസ് പത്താഴപ്പടി, ഹാരിസ് ഫലാഹി, അബ്സർ മുരിക്കൊലിൽ, ഷനീർ മഠത്തിൽ, നവാസ്, പികെ നസീർ, അഫ്സൽ വെള്ളോപറമ്പിൽ, യൂസുഫ് ഹിബ, മനാഫ്, ശിഹാബ് കാട്ടമല,സിയാദ് കൂവപ്പള്ളി എന്നിവർ ചടങ്ങിൽപങ്കെടുത്തു.