പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോടനുബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ഇന്നത്തെ വെല്ലുവിളികളും ലഹരിയുടെ വിപത്തുകളും ജീവിത വിജയത്തിനാവശ്യമായ കാര്യങ്ങളും സെമിനാർ നയിച്ച ശ്രീ. ജിജോ ചിറ്റടി (International Motivation Trainer ) കുട്ടികൾക്കായി അവതരിപ്പിച്ചു.
വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ സ്വാഗതവും ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ നന്ദിയും അർപ്പിച്ചു. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.