ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്.
വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു.
നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ഈരാറ്റുപേട്ട മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.
മുഖമുഖം പരുപാടിയിൽ സംസ്ഥാന സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഷമീം അഹമദ്, ഏരിയ സെക്രട്ടറിമാരായ കുര്യാക്കോസ് ജോസേഫ്, കെ രാജേഷ്, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ എന്നിവർ പങ്കെടുത്തു