കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ജില്ലാ സെക്രട്ടറി സഖാവ് എ. വി. റസലിന്റെ ആകസ്മിക നിര്യാണത്തിൽ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഇന്നലെയും കൂടി അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ഉടനെ നേരിൽ കാണാം എന്ന് പറയുകയും ചെയ്തതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സൗമ്യനായ, മനുഷ്യ സ്നേഹത്തിന്റെ മുഖമായിരുന്നു റസ്സൽ. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് എം നെ എല്ലാ നിലയിലും ചേർത്തുപിടിച്ച്, മുന്നണിയെ ജില്ലയിൽ ധീരമായി നയിച്ച നേതാവായിരുന്നു എ. വി. റസ്സൽ എന്ന് പ്രഫ. ലോപ്പസ് മാത്യു തന്റെ അനുശോചനത്തിൽ അറിയിച്ചു.