കൊഴുവനാൽ : കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂളിന് , ശ്രീ. ജോസ് കെ മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ്സിന്റെയും ലാപ്ടോപ്പുകളുടെയും പ്രവർത്തനോദ്ഘാടനം നാളെ (14/2/2025) നിർവഹിക്കപ്പെടും.
രാവിലെ 11 മണിക്ക് സെന്റ് ജോൺ എൻ. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. ശ്രീ. ജോസ് കെ മാണി എം.പി സ്കൂൾ ബസ്സിന്റെയും ലാപ്ടോപ്പുകളുടെയും ഉദ്ഘാടനകർമ്മം നിർവഹിക്കും.

അസി വികാരി റവ. ഫാ. ജയിംസ് ആണ്ടാശ്ശേരിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ജോർജ്,പി റ്റി എ പ്രസിഡന്റ് ശ്രീ.ജോൺ എം. ജെ, പ്രിൻസിപ്പൽ ശ്രീമതി.ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, മുൻ പി റ്റി എ പ്രസിഡന്റ് ശ്രീ. ഷിബു പൂവക്കുളം , ശ്രീ. സാജൻ മണിയങ്ങാട്ട്, തുടങ്ങിയവർ പ്രസംഗിക്കും.
അധ്യാപകരായ സാൽവി സെബാസ്റ്റ്യൻ, ബിനു മാത്യൂസ്, ആൻസി ഫിലിപ്പ്, ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, ജോബിൻ തോമസ്, അനൂപ് ചാണ്ടി, സി. ജോസ്‌മി അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധികളായ റൂബിൾ ജോബി , റയാൻ അൽഫോൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിക്കും.