Kottayam

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ

കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു.

കടുത്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ മൂന്ന് പമ്പുകളിലാണ് മോഷണങ്ങൾ നടന്നത്. ഇതു കൂടാതെ മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്. രാത്രികാലങ്ങളിൽ മുഖം മറച്ച് ബൈക്കിൽ എത്തുന്ന രണ്ടംഗ സംഘമാണ് മോഷണം നടത്തുന്നത്.

ഒരേ രീതിയിലാണ് മോഷണങ്ങളെന്നും പമ്പുടമകൾ പറയുന്നു. മോഷണം പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് പമ്പുടമകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *