പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ സ്തൂപത്തിൽ എഴുതിയിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളിൽ ഒഴിവാക്കിയത്തിനെതിരെ DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.പി പ്രമോദ് അധ്യക്ഷ വഹിച്ചു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ ഹരി, ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഏരിയ കമ്മിറ്റി അംഗം കെ ശശീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖലാ പ്രസിഡൻ്റ് സുബിൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു ബീന മധുമോൻ മേഖലാ ട്രഷറർ ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.