പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും. ഏട്ട് ദിവസങ്ങളിൽ നടക്കുന്ന ഉത്സവം 13 ന് ആറാട്ടോടുകൂടി സമാപിക്കും.
ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം നടത്തുന്ന ആദ്യ ഉത്സവമാണ്. സുബ്രഹ്മണ്യ ഭഗവാനോടൊപ്പം മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും നിലകൊള്ളുന്നു
നാളെ വൈകിട്ട് 7.05 നും 8.15 നും മദ്ധ്യേ ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ നിർവ്വഹിയ്ക്കും.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ, വൈസ് പ്രസിഡൻ്റ് രാജമ്മ ഗോപിനാഥ്, വാർഡ് മെമ്പർ സജി സിബി എന്നിവർ സംസാരിക്കും.
7 ന് രാവിലെ 6.30 ന് ഉഷപൂജ, നവകം, പഞ്ചഗവ്യ കലശപൂജ, പന്തീരടി പൂജ, ശ്രീബലി, മുളപൂജ, 11 ന് ഉച്ചപൂജ. വൈകിട്ട് 6.30 ന് ദീപാരാധന, മുളപൂജ, അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ വൈകിട്ട് 7.15 ന് മഹാദേവകീർത്തനാമൃതം ഭജൻസ്. 8 ന് വൈകിട്ട് 7.15 ന് തിരുവാതിര, കൈകൊട്ടിക്കളി.
10 ന് വൈകിട്ട് 7.30 ന് ക്ലാസിക്കൽ ഡാൻസ്. 12 ന് നാലിന് മങ്കുഴി മഹാദേവനെ എഴുന്നള്ളിക്കാൻ എത്തുന്ന ഗജശ്രേഷ്ഠൻ ഈരാറ്റുപേട്ട അയ്യപ്പന് പൂഞ്ഞാർ ടൗണിൽ സ്വീകരണം. 5 ന് ഗ്രാമപ്രദക്ഷിണം, പറയ്‌ക്കെഴുന്നള്ളിപ്പ്, പൂഞ്ഞാർ ടൗണിൽ പറയെടുപ്പ്, തുടർന്ന് താലപ്പൊലി ഘോഷയാത്രയുടെയും പഞ്ചാരിമേളത്തോടെയും മഹാദേവനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.
6.30 ന് ദീപാരാധന, ക്ഷേത്രനടയിൽ നിറപറ സമർപ്പണം, അത്താഴപൂജ, ശ്രീഭൂതബലി, 10.30 ന് പള്ളിവേട്ട, തിരുവരങ്ങിൽ 8.30 ന് കലാസന്ധ്യ, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ.
13 ന് നാലിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, 6.30 ന് ആറാട്ട്, ആറാട്ടുകടവിൽ അയ്യപ്പസേവാസംഘം പൂഞ്ഞാർ പമ്പവിളക്ക് തെളിക്കും, ആറാട്ട് കടവിൽ നിന്ന് താലപ്പൊലിയോടും വാദ്യമേളങ്ങളോടും മഹാദേവനെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
തുടർന്ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം, വലിയ കാണിക്ക, കൊടിയിറക്ക്. അകത്തെഴുന്നള്ളിപ്പ്, പഞ്ചവിംശതി, അത്താഴപൂജ, പ്രസാദമൂട്ട്, തിരുവാതിരപ്പുഴുക്ക്, തിരുവരങ്ങിൽ 8.30 ന് കലാസന്ധ്യ.