Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ബാരിക്കേഡിലും പോസ്റ്റിലും ഇടിച്ചു പ്രവിത്താനം സ്വദേശികളായ വർക്കി (72 ) ഭാര്യ ചിന്നമ്മ (68 ) തൊടുപുഴ സ്വദേശി ദീതുൾ ( 38 ) എന്നിവർക്ക് പരിക്കേറ്റു.

പിറവത്ത് പോയി വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അർധരാത്രിയിൽ അപകടത്തിൽ പെട്ടത് . പെരിയകുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ടയാർ സ്വദേശി എബി ജീച്ചന് ( 21 പരുക്കേറ്റു , ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം ‘

Leave a Reply

Your email address will not be published. Required fields are marked *