Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടയിടിച്ച് വാഴൂർ സ്വദേശി ജീവൻ തോമസിന് ( 40) പരുക്കേറ്റു. ഉച്ചയ്ക്ക് പൊൻകുന്നം ഒന്നാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

ഇന്നലെ വൈകിട്ട് ചങ്ങനാശേരി വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് ചങ്ങനാശേരി സ്വദേശിനി കാതറീൻ ജോസിന് ( 21) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കേത്തുകവല ഭാ​ഗത്ത് വച്ച് പിക് അപ്പ് കാലിലൂടെ കയറി ചിറക്കടവ് സ്വദേശി സജി പി സേവ്യറിന് ( 55) ​ഗുരുതര പരുക്കേറ്റു.

ഇന്നലെ രാവിലെ പാമ്പാടിയിൽ കാർ കടമുറിയിലേക്ക് ഇടിച്ച് കയറി വെഞ്ഞാറമൂട് സ്വദേശി നിഡിയ സുലൈമാന് ( 41) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *