Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറനിരപ്പേൽ ഭാ​ഗത്ത് വച്ച് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അനു രാമചന്ദ്രന് ( 34) പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.

ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ജോമോൻ ( 32), ഹസീന( 34) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയാണ് അപകടം.

പൂവരണി വലിയകൊട്ടാരത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊച്ചുകൊട്ടാരം സ്വദേശി നീതുവിന് (35) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *