പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ഗവ.ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു മുണ്ടക്കയം ചോറ്റി സ്വദേശികളായ ബിബിൻ ( 48) അനിഘ (16) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം.
കരികുളത്ത് വച്ച് ബൈക്കുകൾ കൂട്ടയിടിച്ചു റാന്നി സ്വദേശി ബെൽജിൻ വർഗീസിനു ( 22) പരുക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. ചെമ്മലമറ്റത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു തിടനാട് സ്വദേശി സെബാസ്റ്റ്യൻ ജോസഫിന് (51) പരുക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.