Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി എബ്രഹാം കെ.എമ്മിന് ( 52) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.

കറുകച്ചാൽ നെടുങ്കന്നത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ നെടുംങ്കുന്നം സ്വദേശി എസ്.സന്തോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

മേവട ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.എൻ.പുരം സ്വദേശി അജിത് കുമാറിന് ( 36) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *