പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ച് ടാങ്കർ ലോറി പോസ്റ്റിൽ ഇടിച്ച് ടാങ്കർ ലോറി ഡ്രൈവർ കടപ്ലാമറ്റം സ്വദേശി അനീഷ് ജേക്കബിന് ( 38) പരുക്കേറ്റു. ഇന്നു പുലർച്ചെ 12.30യോടെയായിരുന്നു അപകടം.
രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി സജി എബ്രഹാമിന് ( 53) പരുക്കേറ്റു.അർധരാത്രിയിലായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബെൻ സണ്ണി ( 30)ക്കും പരുക്കേറ്റു.





