Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 കരട് പദ്ധതി അവതരിപ്പിച്ചുകൊണ്ട് വികസന സെമിനാര്‍ നടന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതി 2024-25 കരട് പദ്ധതി അവതരിപ്പിച്ചുകൊണ്ട് വികസന സെമിനാര്‍ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല.ആര്‍ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ റോസ്മി ജോസ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജുസോമന്‍, ഗീതാ നോബിള്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി Read More…

Poonjar

കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി; തേനീച്ചയുടെ കുത്തേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും തേനീച്ചകൾ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരെ കുത്തുകയും ചെയ്തു. ഗുരുതരമായി കുത്തേറ്റ വടക്കേൽ മാത്യു സേവ്യർ എന്നയാൾ സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും തുടർന്ന് പിഎംസി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ തേനീച്ചയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അടുത്തുള്ള കിണറ്റിൽ ചാടി. കിണറ്റിലെ തൊട്ടിക്കയറിൽ പിടിച്ച് കിടക്കുകയും ചെയ്തു. സംഭവ വിവരമറിഞ്ഞ Read More…

Pala

ചേർപ്പുങ്കൽ ഹൈവേ ജം​​ഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നടത്തി

പാലാ: ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ ശ്രീ.മാണി.സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയും, ചേർപ്പുങ്കൽ ലയൺസ് ക്ലബ്ബും ചേർന്നാണ് നൂറു കണക്കിനു യാത്രക്കാർ ദിനവും എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രാത്രികാലത്തും ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളോടെ നവീകരിച്ചത്. മാർ സ്ലീവാ മെ‍ഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കോട്ടയം ജില്ലാ Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ;ശലഭം 2024

തീക്കോയി : തീക്കോയി 2023-24 വാർഷിക പദ്ധതി പ്രകാരമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം ‘ശലഭം -2024’ പരിപാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ്‌ കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി മെമ്പർമാരായ പി എസ് രതീഷ്, നജീമ പരികൊച്ച്, ഐ സി ഡി എസ് Read More…

Pala

ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും; സ്വാഗതം ചെയ്ത് ജോസ് കെ മാണി

പാലാ : ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്‍കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ Read More…

Poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ നടത്തപ്പെട്ടു

പൂഞ്ഞാർ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ മിൽബാർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.എസ്.പി ജില്ല കമ്മറ്റി അംഗം അജീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി 61-ാം മത് സംസ്ഥാന സമ്മേളത്തിൻ്റെ വിജയത്തിനായി പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. കെ.എസ്.എസ്.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം ജിസ്‌ ജോസഫ്, ജില്ല ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, പാലാ മേഖലാ പ്രസിഡന്റ് ആർ Read More…

Accident

റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർക്ക്‌ പരുക്ക്

ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന് (71) പരുക്ക്. പരുക്കേറ്റ ഡോ. സെബാസ്റ്റ്യനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.

Pala

എസ്.എം.വൈ.എം. പാലാ രൂപതയുടെ 2024 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും നടത്തപ്പെട്ടു

പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ശ്രീ. എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കരുത്തായി കരുതലായി നസ്രാണി സമൂഹം മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. അതോടൊപ്പം 2024 Read More…

Accident

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നവഴി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നവഴി ബ്രേക്ക് നഷ്ട്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷൻ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി അൽവിനെ (23) പരുക്കുകളോടെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സഫ മസ്ജിദിന് സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്നും സുഹൃത്തുക്കളുടെ 7 അംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽകല്ലിൽ എത്തിയത്. ഇല്ലിക്കൽകല്ല് കണ്ട് മടങ്ങുന്ന വഴി മേലടുക്കത്തിന് സമീപത്തുവെച്ച് Read More…

General

യാത്രയയപ്പ് നൽകി

ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. മൊമെൻ്റോ നൽകി ആദരിച്ചു. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, എ ജെ അനസ്,അനസ് കൊച്ചെപ്പറമ്പിൽ,സക്കീർ അക്കി എന്നിവർ പ്രസംഗിച്ചു.ബാബു സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.