Pala

പാലാ സെൻ്റ്. തോമസ് കോളേജിൽ കെ.എസ്.യു പാനലിന് തകർപ്പൻ വിജയം

പാലാ സെൻ്റ് തോമസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻ വിജയം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാലാ സെൻ്റ്. തോമസ് കോളേജിൽ എസ്. എഫ്.ഐ യുടെ ആധിപത്യം തകർത്തെറിഞ്ഞ് കെ.എസ്.യു പാനൽ വിജയ ക്കൊടി പാറിക്കുന്നത്. ചെയർമാൻ വൈസ് ചെയർ പേഴ്സൺ ജനറൽ സെക്രട്ടറി ആർട്സ് ക്ലബ്ബ് സെക്രട്ടറി രണ്ട് യൂണിവേഴ്സി റ്റി യൂണിയൻ കൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നീ പ്രധാന സീറ്റുകളെല്ലാം കെ.എസ് യു നേടി. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റുകളിൽ 12 Read More…

Crime

കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറഭാഗം പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84). ഭാര്യ സരസമ്മ (55), മകൻ കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലർക്ക് ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങൾ ഡൈനിങ് ഹാളിൽ നിലത്ത് ചോരവാർന്ന നിലയിലും, മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

Aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

അരുവിത്തുറ: തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ആഹ്ലാദപ്രകടനം കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ Read More…

Ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികൾ ആയി

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികൾ ആയി. ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മാരായ ആകാശ് പാർഥസാരഥി, റിജോ റോയ്‌സ് ജെനറൽ സെക്രട്ടറി അനുഗ്രഹ മറിയം ബിജു, മാഗസിൻ എഡിറ്റർ അമൃത ബാബു , ആർട്സ് ക്ലബ് സെക്രട്ടറി ഷെറിൻ ബെന്നി ,ലേഡി റെപ്രെസെന്ററ്റീവ് മാരായി ആനി ജോബെൻ , അനീറ്റ ഉണ്ണി എന്നിവരും ഫസ്റ്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ് അൽഫോൻസ് ബിനോയ് Read More…

General

വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവം; മുന്നറിയിപ്പുമായി പോലീസ്

വ്യാജ പേയ്മെന്‍റ് ആപ്പുകൾ സജീവമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി Read More…

Poonjar

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ പൂഞ്ഞാർ എസ് എം വി സ്കൂൾ ഓവർആൾ ചാമ്പ്യൻഷിപ് നേടി

ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം, 44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.

Teekoy

ജോസ്ന ജോർജ് വൈസ് ചെയർപേഴ്സൺ

തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.

Crime

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക. അഴിമതി ആരോപണ പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ Read More…

Ramapuram

മാക്സ്പെക്ട്ര നാളെ

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സര പരിപാടി ‘മാക്സ്പെക്ട്ര 18 .10 2024, രാവിലെ 10 :00 ന് കോളേജിൽ നടക്കും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് മാക്സ്പെക്ട്രയിലൂടെ. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഫൈവ്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 8 :30 ന് റിപ്പോർട്ട് Read More…

Poonjar

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പും,ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് Read More…