പാലാ: വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ ( 55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാഗത്ത് വച്ചായിരുന്നു അപകടം.
മുത്തോലി ഭാഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് ( 50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.





