പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് ഖാന് ( 28) പരുക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം.
കുറ്റില്ലത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.





