Kottayam

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു

കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജില്ലാതലത്തിൽ ജാഗ്രതാസഭ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,
സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽനിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *