കോട്ടയം : കോട്ടയത്ത് 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്.
ഇയാൾ ബാംഗ്ലൂരിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നത്.മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.