Blog Poonjar

അനുശോചന യോഗം സംഘടിപ്പിച്ചു

പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

സി.പി.ഐ.എം മുൻ ജില്ലാ കമ്മറ്റി അംഗം ഇ.എ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര പ്രസിഡൻ്റ് റോജി തോമസ്, സി.പി.ഐ ദാസപ്പൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ദേവസ്യാച്ചൻ വാണിയപ്പുര, ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര സോമരാജൻ ആറ്റുവേലിൽ,

എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ ശാഖാ സെക്രട്ടറി വി.എസ് വിനു, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, ബീന മധുമോൻ, സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ ശശിന്ദ്രൻ, സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗം കെ. റെജി തുടങ്ങി സമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *