കാഞ്ഞിരപ്പള്ളി : ഛത്തീസ്ഗഡ് വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡലും വെങ്കല മെഡലും നേടി ആർച്ച അനീഷ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം തെക്കും പുറത്ത് അനീഷ്,മഞ്ജു ദമ്പതികളുടെ മകളാണ്. കണ്ണൂർ ജി.വി. രാജ സ്പോർട്സ് സ്കൂൾ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച അനീഷ്.
