Erattupetta

ലോകാരോഗ്യദിനം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ലോകാരോഗ്യദിനം കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രിൽ 8) ഈരാറ്റുപേട്ടയിൽ . രാവിലെ 9 മണിക്ക് മുട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച് ശാദിമഹൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന ബോധവൽക്കരണ റാലി മുട്ടം ജംഗ്ഷനിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.

തുടർന്ന് ശാദിമഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പൊതുയോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗം ഉൽഘാടനം ചെയ്യും. ഡോ.വ്യാസ് സുകുമാരൻ (ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, കോട്ടയം) സ്വാഗതം ആശംസിക്കും.

ഇരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ വിഷയാവതരണവും ഡോ. സുരേഷ് കെ .ജി (ജില്ലാ RCH ഓഫീസർ) ദിനാചരണ സന്ദേശം നൽകുന്നതുമാണ്.

ഡോ. പി.എൻ. വിദ്യധരൻ (ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ), ശ്രീമതി.ഷെഫ്ന അമീൻ (ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ,ഈരാറ്റുപേട്ട നഗരസഭ) , ശ്രീ. അജിത് കുമാർ ബി.(ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ഈരാറ്റുപേട്ട), ശ്രീമതി. ലീന ജെയിംസ് (വാർഡ് കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുന്നതുമാണ്.

2025 ഏപ്രിൽ 7-ന് ആചരിക്കുന്ന ലോകാരോഗ്യ ദിനത്തിന്റെ വിഷയം അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യമാണ്. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായമായ ഭാവി’ എന്നതാണ് പ്രമേയം.

മാതൃ- നവജാത ശിശുമരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനോടൊപ്പം പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു എന്നാൽ കേരളത്തിൽ ഇത് 19 ആയി കുറച്ചുകൊണ്ടുവരാൻ നമ്മുടെ പരിശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാതൃ ശിശു മരണങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിതമാണെന്നും അതിനു ആശുപ്രതിയിൽ പോകേണ്ടതില്ല എന്നും വളരെ ചെറിയ വിഭാഗം ആളുകളെങ്കിലും വിശ്വസിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പി ക്കുന്നു.

പ്രസവങ്ങൾ സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്നതിനൊപ്പം അതിൽ ആശുപത്രി പ്രസവങ്ങൾ വഹിച്ചിട്ടുള്ള പങ്കിനെ സംബന്ധിച്ച് പൊതുജനങ്ങ ളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഈ ദിനം നമുക്ക് ഉപയുക്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *