Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി.

ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു. ദിനാചരണത്തിന്റെ ഭാ​ഗമായി സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധന, ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധന എന്നിവയും പൊതുജനങ്ങൾക്കായി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *