Pala

രക്തദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യാൻ മുമ്പോട്ടു വരണം : ഷിബു തെക്കേമറ്റം

പാലാ: രക്തത്തിന് പകരം മറ്റൊരൗഷധവും ലോകത്ത് കണ്ടുപിടിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു. ലോക രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും മരിയൻ മെഡിക്കൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബു തെക്കേമറ്റം.

പാലാ മരിയൻ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി, ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ, ഡോക്ടർ മാമച്ചൻ , പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ ‌പ്രഫസർ സുനിൽ തോമസ് , സജി വട്ടക്കാനാൽ , ഷാജി തകിടിയേൽ, ജയ്സൺ പ്ലാക്കണ്ണി, സ്ഥിതപ്രജ്ഞൻ, സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ ബ്ലസ്സി എഫ് സി സി, സിസ്റ്റർ ജിസ്മേരി എഫ് സി സി, വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പാലാ ബ്ലഡ് ഫോറത്തിൻ്റെയും മരിയൻ ബ്ലഡ് ബാങ്കിൻ്റെയും നേതൃത്വത്തിലാണ് രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും നടന്നത്. പാലാ സെൻ്റ് തോമസ് ബിഎഡ് കോളേജിലെയും സെൻ്റ് തോമസ് കോളേജിലെയും വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും ഉൾപ്പടെ മുപ്പതോളം ആളുകൾ കുമ്പിൽ രക്തം ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *