മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു.
ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.
സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി മാറേണ്ടതിന്റെ ആവശ്യകതയെ പറ്റി ഉദ്ബോധിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം 2024 പ്രവർത്തന വർഷത്തെ കേശദാനവും ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത മുൻ എം.സി.വൈ.എം പ്രസിഡന്റ് കുമാരി. രഞ്ജിത ആർ.ജെ മുഖ്യപ്രഭാഷണം നടത്തി. വനിതകൾ ഇന്നത്തെ സമൂഹത്തിന്റെ കാതലാണെന്നും, നാളത്തെ രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവരാണ് എന്നും ഉദ്ബോധിപ്പിച്ചു.
പാലാ രൂപതയുടെ ജോയിന്റ് സെക്രട്ടറി കുമാരി. ബിൽനാ സിബി സ്വാഗതമാശംസിക്കുകയും, രൂപത സോണൽ ആനിമേറ്റർ റവ.സി.മേരിലിറ്റ് എഫ്.സി.സി ആമുഖ പ്രഭാഷണം നടത്തി.
രൂപത സോണൽ ആനിമേറ്റർ റവ.സി. ആൻസ് എസ്.എച്ച്, മരങ്ങാട്ടുപിള്ളി യൂണിറ്റ് ജോയിന്റ് ഡയറക്ടർ റവ.സി. മരിയ എസ്.എ.ബി.എസ്, എസ്.എം.വൈ.എം മരങ്ങാട്ടുപിള്ളി യൂണിറ്റ് പ്രസിഡൻ്റ് കുമാരി.ജെസ് ലെറ്റ് മാത്യു, പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് ഓഫീസർ ശ്രീമതി. മെർലിൻ ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
യോഗത്തിന് പാലാ രൂപതയുടെ സ്റ്റേറ്റ് സിൻഡിക്കേറ്റ് കൗൺസിലർ കുമാരി. റിയ തെരേസ് ജോർജ് നന്ദി അർപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും, അധ്യാപികയുമായ കുമാരി. ലിനറ്റ് മരിയ കെ. ആവേശ ഉജ്ജ്വലമായ ഇൻട്രാക്ടീവ് സെക്ഷന് നേതൃത്വം നൽകി. തുടർന്ന് പാലാ രൂപതയുടെ സിൻഡിക്കേറ്റ് കൗൺസിലർ കുമാരി. അന്നാ സാന്ദ്ര സാബു ഏവർക്കും നന്ദി അർപ്പിച്ചു.
എസ്.എം.വൈ.എം പാലാ രൂപതയുടെ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻറ് ശ്രീ. എഡ്വിൻ ജോസി, ജനറൽ സെക്രട്ടറി ശ്രീ. മിജോ ജോയി, എസ്.എം.വൈ.എം പാലാ രൂപത ജോയിന്റ് ഡയറക്ടർ റവ.സി.നവീന സി.എം.സി, സോണൽ ആനിമേറ്റർ റവ.സി.ബ്ലസി ഡി.എസ്.റ്റി, മരങ്ങാട്ടുപിള്ളി യൂണിറ്റ് ഡയറക്ടർ റവ.ഫാ. ജോസഫ് തയ്യിൽ, യൂണിറ്റ് പ്രസിഡന്റ് ശ്രീ.റോൺ റോയി, മേഖലാ പ്രസിഡന്റ് ശ്രീ. ജിസ്മോൻ ഷാജി, വൈസ് പ്രസിഡന്റ് കുമാരി. ആതിര അന്ന ജോസഫ്, മറ്റ് രൂപത, മേഖല, യൂണിറ്റ് ഭാരവാഹികൾ, വൈദികർ, സിസ്റ്റേഴ്സ് എന്നിവരോടൊപ്പം 200ലധികം വനിതകളും പ്രോഗ്രാമിൽ പങ്കെടുത്തു.