Melukavu

വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കൾ

മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി.

കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്.

രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്‌, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ കായിക അധ്യാപകനായ ജീമോൻ മാത്യുവാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. വിജയികളെ സ്കൂൾ മാനേജ്മെൻറും സ്റ്റാഫും പിടിഎയും കുട്ടികളും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *