ഈരാറ്റുപേട്ട :മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി അഖിലകേരള ഇന്റർ സ്കൂൾ ബോയ്സ് വോളി ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു.
വാശിയേറിയ മത്സരത്തിൽ ഗിരി ദീപം ബദനി എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് എച്ച്എസ് എസ് കോലഞ്ചേരി രണ്ടാം സ്ഥാനവും എസ് എം വി എച്ച്എസ്എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15001/- രൂപയും ട്രോഫിയും 10001/- രൂപയും ട്രോഫിയും 7501/- രൂപയും ട്രോഫിയുമാണ് സമ്മാനമായി നൽകിയത്.
മികച്ച കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും നൽകി. മുൻ വോളിബോൾ താരവും ഒളിമ്പ്യനുമായ പി എസ് അബ്ദുൽ റസാഖ് ടൂർമെൻ്റ് ഉദ്ഘാടനം നിർവഹിച്ചു.

സമാപന സമ്മേളനത്തിൽ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം ഇ ടി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്, സ്കൂൾ മാനേജർ എം കെ അൻസാരി, പ്രിൻസിപ്പൽ താഹിറ പി പി, ഹെഡ്മിസ്ട്രസ് ലീന എം പി, പിടിഎ പ്രസിഡന്റ് തസ്നിം കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ഡോ.മുഹമ്മദ് വിതരണം ചെയ്തു.