Pala

കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ പാലാ സെൻറ്മേരീസിലെ കുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും ഒന്നായി

പാലാ: 69 മത് കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് പാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളും ലയൺസ് ഡിസ്ട്രിക് 318B യും വിമുക്തി ക്ലബ്ബിൻ്റയും ആഭിമുഖ്യത്തിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കിയ സമ്മേളനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി വിജയലക്ഷ്മി കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകാർഡുകൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് കേരളപ്പിറവിയുടെ ചരിത്രം, ലഹരിക്കെതിരെ എങ്ങനെ പോരാടണം,തുടങ്ങിയ സന്ദേശങ്ങൾ പങ്കുവെച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡൻറ് പാട്രിക് ജോസഫ് ആശംസകൾ അർപ്പിച്ച്സംസാരിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരി ബാഗുകൾ ഏറ്റുവാങ്ങുകയും ചെയ്തു.

കുമാരി അന്നമോൾ തോമസ് പ്രസംഗിക്കുകയും കുമാരി പാർവതിയും കുമാരി ശിവപ്രിയയും കവിതാലാപനം നടത്തുകയും കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.

സി. അർച്ചന, ശ്രീ. വിശാഖ് ജോസഫ് എന്നിവർ സംസാരിച്ച സമ്മേളനം ശ്രീമതി മിനിമോൾ മാത്യുവിൻ്റെ നന്ദിയോടെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *