വിളക്കുമാടം : പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് “മെരിറ്റ് ഡേ” നടത്തി. സെന്റ് സേവിയേർസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോർജ് മണ്ണുക്കുശുമ്പിൽ അധ്യക്ഷത വഹിച്ചു.
ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ശ്രീ. മാണി സി. കാപ്പൻ MLA മെമൻ്റോ നൽകി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോജൻ തൊടുകയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ജോസ് ചെമ്പകശ്ശേരി, പി.ടി.എ പ്രസിഡൻ്റ് ശ്രീ ബിജോയ് ഈറ്റത്തോട്ട് ,എം .പി . ടി .എ പ്രസിഡൻ്റ് ശ്രീമതി രമ്യ സജിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ ശ്രീ .ജോബി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസ് എന്നിവർ നേതൃത്വം നൽകി .ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.