General

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പെസഹാവ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തപ്പെട്ടു.പൗരോഹിത്യം സ്ഥാപനവും വിശുദ്ധ കുർബാന സ്ഥാപനവും ഒന്നു ചേർന്ന് അനുസ്മരിക്കുന്ന ദിനമാണിന്ന്.

സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊത്തുള്ള യേശുവിൻ്റെ അന്ത്യത്താഴത്തിൻ്റെ തുടർച്ചയായ അനുസ്മരണമാണ് വിശുദ്ധ കുർബാന. ഈ ശുശ്രൂഷ അനുസ്യൂതം തുടരുന്നതിനു വേണ്ടിയാണ് പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചത്. ഈ രണ്ടു സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് നടത്തിയ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി.

ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .സന്ദേശം നൽകി.തുടർന്ന് ഒരു മണിക്കൂർ ആരാധന നടത്തി. പെസഹാ അപ്പം മുറിക്കാൻ സാധിക്കാത്ത എല്ലാ വീടുകളിലും വികാരിയച്ചൻ്റെ നേതൃത്വത്തിൽ പെസഹ അപ്പം വിതരണം ചെയ്തു.

പാലാ മരിയ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ പെസഹാ അപ്പം സമാഹരിച്ച് വിതരണം ചെയ്തു. ബിനോയി ഇലവുങ്കൽ ,ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, ജോസഫ് കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.

Leave a Reply

Your email address will not be published. Required fields are marked *