General

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വെള്ളികുളം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വർക്ക് സ്വീകരണം നൽകി.തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സ്വപ്നാ വർഗീസ് തോട്ടത്തിൽ, സോളി സണ്ണി മണ്ണാറത്ത് ,തലനാടു ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട റാണി മാത്യു തേനംമാക്കൽ,ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, സോളി ഷാജി കുന്നനാം കുഴിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സബാസ്റ്റ്യൻ നെടുംകല്ലുങ്കൽ എന്നീ ജനപ്രതിനികളെ പൊന്നാട അണിയിച്ച് ആദരിച്ചു.

ബേബി പുള്ളോലിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.ജനപ്രതിനിധികൾ മറുപടി പ്രസംഗം നടത്തി.ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി. .തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *