General

വെള്ളികുളം മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ന്

വെള്ളികുളം: വെള്ളികുളം ഇടവകയുടെ കീഴിലുള്ള മലമേൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെതിരുനാൾ ജൂലൈ 27 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി 25, 26 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ജപമാല പ്രാർത്ഥന, 4.30 pm വിശുദ്ധ കുർബാന, നൊവേന നടത്തപ്പെടും.

27 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ്റ്റിപന്തലാനി. നൊവേന , ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം തുടർന്ന് നേർച്ചകഞ്ഞി വിതരണം.

ബിജു പുന്നത്താനത്ത്, ബിജു മുതലക്കുഴിയിൽ, ജിസോയി ഏർത്തേൽ, ജയ്സൺ തോമസ് വാഴയിൽ ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ ,അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *