General

വെള്ളികുളം പള്ളിയിൽ ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ ജപമാലമാസാചരണ സമാപനം ഭക്തിസാന്ദ്രമായി മാറി.ഇടവകയിലെ പതിനേഴു വാർഡുകളിലെ എല്ലാ വീടുകളിലും മാതാവിന്റെ ജപമാല പ്രാർത്ഥന നടന്നുവരികയായിരുന്നു ഇതിൻ്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ വാർഡുകളിൽ നിന്നും മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി വെള്ളികുളം പള്ളിയിലേക്ക് നടത്തപ്പെട്ടു.

ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും അണിനിരന്ന ജപമാല റാലി ഏറെ ശ്രദ്ധ ആകർഷിച്ചു. മാതാവിൻ്റെവൈവിധ്യമാർന്ന പ്ലോട്ടുകൾ വിശുദ്ധരുടെ ടാബ്ലോകൾ,വർണ്ണ കുടകൾ ,അലങ്കാരങ്ങൾതുടങ്ങിയവ ജപമാല
റാലിയെ ആകർഷകമാക്കി.

ജപമാല പ്രാർത്ഥനാമണികൾ അലയടിച്ചു ഉയരുന്ന ഭക്തിസാന്ദ്രമായ നിമിഷത്തിൽ നവംബർ 1 -ാം തീയതി നടത്തിയ റാലി വെള്ളികുളത്തെ നീലക്കടലാക്കി മാറ്റി..ജാതി -മതങ്ങൾക്ക പ്പുറം സാഹോദര്യത്തിന്റെ സന്ദേശം നൽകുന്നതായിരുന്നു ജപമാല റാലി.

നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. വികാരി ഫാ.സ്കറിയ വേകത്താനം സമാപന ആശീർവാദം നൽകി.ജപമാല പ്രാർത്ഥനകൾ മാതൃ സന്നിധിയിലേക്ക് ഉയരുന്നതിന്റെ പ്രതീകമായി ബലൂൺ കൊണ്ട് തയ്യാറാക്കിയ കൊന്ത അന്തരീക്ഷത്തിലേക്ക് പറത്തിവിട്ട കാഴ്ച നവ്യാനുഭവമായി മാറി.

റവ.ഡോ.ഷാജി പുന്നതാനത്തുകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി .ബ്രദർ എമ്മാനുവൽ കുപ്പോഴക്കൽ മരിയൻ അനുഭവ പ്രഭാഷണം നടത്തി.ഏറ്റവും നല്ല ജപമാല റാലിയായി സെൻ്റ് മേരീസ് വാർഡ്, സെന്റ് ജോർജ് വാർഡ്, സെൻ്റ് ചാവറ വാർഡ് എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജപമാല റാലിയിൽ പങ്കെടുത്ത എല്ലാ വാർഡുകാർക്കും ഉന്നത വിജയം നേടിയവർക്കും വികാരി ഫാ.സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു.തുടർന്ന് നേർച്ച സദ്യ എല്ലാവർക്കും നൽകി.

അമൽ ബാബു ഇഞ്ചയിൽ, ജയ്സൻ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ,സണ്ണി കണിയാംകണ്ടത്തിൽ, രാജേഷ് മുതുപേഴത്തേൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *