അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഈഴവ സമുദായത്തെ പുനരുദ്ധീകരിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും പോരാട്ടം നടത്തിയ മഹത് വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് ബിജെപി ദേശീയ സമിതിയംഗം പിസി ജോർജ്.
അദ്ദേഹത്തെ ആര് താഴ്ത്തി കെട്ടാൻ നോക്കിയാലും ജന്മനസ്സുകളിൽ എന്നും ശ്രദ്ധേയവും,മഹത്കരവുമായ സ്ഥാനമുണ്ടായിരിക്കും. സാമൂഹ്യ നീതിക്ക് വേണ്ടി എന്നും ശബ്‌ദിക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവരുടെ സേവനം പൊതുസമൂഹം ഒരിക്കലും മറക്കില്ലെന്നും പിസി ജോർജ് പറഞ്ഞു.





