പാലാ: പാലായില്‍ വ്യാപാരിയുടെ ഒമ്‌നി വാന്‍ കത്തിനശിച്ചു. പച്ചക്കറി വ്യാപാരിയായ ഈറ്റയ്ക്കല്‍ സോജന്റെ കാറാണ് കത്തിനശിച്ചത്.
പാലാ – രാമപുരം റോഡില്‍ എസ്ബിഐ എടിഎമ്മിനു സമീപം വെച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം ഏറെ നേരം മുടങ്ങി.
ഒമ്‌നി വാനാണ് കത്തിയത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും പാലാ പോലീസും സ്ഥലത്തെത്തി.
