General

വെള്ളികുളം പള്ളിയുടെ നേതൃത്വത്തിൽ മാർച്ച് 28 ശനിയാഴ്ച അരുവിത്തുറ വല്ല്യച്ചൻ മലകയറ്റം

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 28-ാം തീയതി ശനിയാഴ്ച പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് പള്ളിയുടെ കീഴിലുള്ള വല്യച്ചൻ കുരിശു മലകയറ്റം നടത്തും 5.15 pm – ന് ആഘോഷമായ കുരിശിൻ്റെ വഴി.

“അയൽക്കാർ – സഹോദരങ്ങൾ തമ്മിലുള്ള രമ്യതയ്ക്ക് വേണ്ടി” എന്ന പ്രാർത്ഥന നിയോഗം സമർപ്പിച്ചു കൊണ്ടാണ് കുരിശിൻ്റെ വഴി നടത്തപ്പെടുന്നത്. 6.15 pm ന് മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന .വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.തുടർന്ന് നേർച്ച കഞ്ഞി വിതരണം.

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേരും. ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ഇഞ്ചയിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി; ജോസഫ് കടപ്ലാക്കൽ, ജസി ഇഞ്ചയിൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *