Melukavu

വാകക്കാടിൻ വാടാമലരായ വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥന മലരുകളുമായി കുട്ടികളെത്തി

മേലുകാവ്: വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥനയോടെ പൂച്ചെണ്ടുകളുമായി സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ വി. അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലെത്തുകയും പൂക്കളർപ്പിച്ച് പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്തു.

1932-33 കാലഘട്ടങ്ങളിലാണ് വി. അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 നാണ് അന്നക്കുട്ടി എന്ന വി. അൽഫോൻസാമ്മ ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *