Moonnilavu

പരിസ്ഥിതി ദിനം : വിവിധ പരിപാടികളുമായി വാകക്കാട് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ

മൂന്നിലവ്: വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നിലവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിൻ നിർവഹിച്ചു.

റാലിയോട് അനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബ് നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റി. മൂന്നിലവ് വെയിറ്റ് ഷെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പുസ്തക വായനയിൽ നിരവധി പേർ പങ്കെടുത്തു.

മൂന്നിലവ് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സ്വാശ്രയസംഘത്തിന് നേതൃത്വം നൽകുന്ന ജോർജുകുട്ടി കുരുവിള അമ്മയാനിക്കലിനെ പൊന്നാടയണിച്ച് ആദരിച്ചു.

പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിന് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരവ് അർപ്പിച്ചു. മൂന്നിലവിലെ വ്യാപാര സുഹൃത്തുക്കൾക്ക് വേണ്ടി അഭിലാഷ് തട്ടാംപറമ്പിൽ, ജോസ് കുറ്റിയാനിക്കൽ എന്നിവർ കുട്ടികളിൽ നിന്നും വൃക്ഷത്തൈകൾ ഏറ്റുവാങ്ങി.

പരിപാടികൾക്ക് സെൻറ് അൽഫോൻസാ ഹൈസ്കൂളിലെ ഗൈഡിങ് , നേച്ചർ ക്ലബ് , റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് , ടീൻസ് ക്ലബ് എന്നിവർ സംയുക്തമായി നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *